കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.30.2006

നീതിപീഠങള്‍ക്കു നേരെ ഒരു പുഞ്ചിരി

സുന്ദരിയായിരുന്നു അവള്‍.
പഠിച്ച് ഒരു ജോലി നേടി മാതാപിതാക്കളെ സംരക്ഷിക്കനായിയാണ് അവള്‍ ഡിഗ്രിയ്ക്കു ചേര്‍ന്നതു തന്നെ.അപ്രതീക്ഷിതമായണ് അവളുടെ ജീവിതത്തിലേക്കു ഒരു അയല്‍ക്കാരി കടന്നു വന്നത്.
അവര്‍ അവളെ സീരിയലിന്റയും സിനിമയുടെയും നിറങളില്‍ എത്തിയ്ക്കനായി കോവളത്തും കുമരകത്തുമുള്ള റിസ്സോര്‍ട്ടുകളില്‍ കൊണ്ടുപോയി.....
പൊലിഞ്ഞ സ്വപ്നങള്ളും നിറഞ്ഞ വയറുമായി ഒരു നാള്‍ അവള്‍ തിരിച്ചെത്തി.
ഒരു കുഞ്ഞിനു ജന്മം നല്‍കി യാത്രയായി......
ഒരു ജനത ഒന്നടങ്കം ചോദിച്ചു ആ കുഞ്ഞിന്റെ അഛനാരെന്ന്....
രണ്ടു‍,ജനാധിപത്യ സര്‍ക്കാരുകള്‍.നീതിപീഠങള്‍...അന്വേഷിച്ചു,അന്വേഷിക്കുന്നു......
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അതു മറുംബോള്‍

‍ആ കുഞു ചിരിയ്ക്കുന്നു ,നീതിപീഠങള്‍ക്കു നേരെ ഒരു പരിഹാസമായി.....

9.24.2006

വലിച്ചെറിയപ്പെടുന്ന ബാല്യങള്‍

“വിശക്കുന്നു അണ്ണാ” കുഴിഞ്ഞ കണ്ണുകള്‍ ,ദയനീയമായ ഒരു ശബ്ദം,എകദേശം പത്തു വയസ്സു തോന്നിക്കുന്ന ഒരു പയ്യന്‍,അത്ര തന്നെ പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്ളും.ആ കണ്ണുകളീല്‍ നിന്നും അവരുടെ വിശപ്പിന്റെ ആഴം എനിക്കു മനസ്സിലായി.എന്റെ കയ്യിലിരുന്ന പൊതിച്ചൊറ് ഞാന്‍ അവനു നല്‍കി അവന്‍ അത് ആ പെണ്‍കുട്ടികള്‍ക് നല്‍കിയിട്ട് അടുത്ത ആളിനെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു ദിവസങള്‍ക്കു ശേഷം വീണ്ടും ഞാന്‍ അവനെ കണ്ടു.
എനിക്കു അത്ഭുതം തോന്നി ,അവന്‍ ആകെ മാറിയിരിക്കുന്നു.കൂടെ ആ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എവിടെ അവര്‍ എന്ന ചോദ്യത്തിനുത്തരമായി ഐസ്ക്രീമും നുണഞ് കൊണ്ടു അവന്‍ പറഞ്ഞു; ‘ഇന്നലെ ഒരു മാമ്മന്‍ വീട്ടില്‍ വന്നു,ഒത്തിരി രൂപ അമ്മയ്ക്കു കൊടുത്തിട്ട് അവരെയും കൊണ്ടു പോയി, എനിക്കും തന്നു പ്പെസ്സ , തന്റെ പോക്കറ്റില്‍ നിന്നും കുറച്ചു പത്തു രുപ നോട്ടുകള്‍ എടുത്തു കൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി.ആ നോട്ടുകളീല്‍ എനിക്കു കാണാന്‍ കഴിഞ്ഞതു ചുവന്ന പ്രകാശങള്‍ക്കിടയില്‍ പിച്ചി ചീന്തപ്പെടുന്ന കൂരുന്നു നിഷ്കളങ്കതകള്‍ ആയിരുന്നു.

9.20.2006

ബലികാക്കകളെയും പ്രതീഷിച്ചു....

വാസന്തി മരിച്ചു.ഒരു പത്തു വയസ്സുകാരനും ആറ് വയസ്സുകാരിയും അനാഥത്തത്തിന്റെയും ഒറ്റപ്പെടലുകള്ളുടെയും ഇരുളടഞ്ഞ വീഥിയിലേക്കു.....
നിറമുള്ള ദിനങള്‍ ആയിരുന്നു അവരുടെതു.കൂട്ടുകാരുമൊത്തു സ്കൂളില്‍ പോകാമായിരുന്നു,തുംബിയെ പിടിയ്കാന്‍,മഴയത്തു വള്ളം ഉണ്ടാക്കാന്‍......എല്ലാം കഴിയുമായിരുന്നു.
രണ്ടു വര്‍ഷങള്‍ക്കു മുന്‍പായിരുന്നു അവരുടെ അഛ്ന്റെ മരണം.
മരണത്തിലെക്കു നയിച്ച അണുവിന്റെ ഉറവിടം ബൊംബെയിലെ ചുവന്ന തെരുവുകള്‍ .....സ്ക്കുളില്‍ നിന്നും ആ കുരുന്നുകള്‍ പുറത്താക്കപ്പെട്ടു,കളിയ്ക്കാന്‍ കൂട്ടുകാര്‍ വരതായി ,ഒരു സമൂഹം തന്നെ അവര്‍ക്കു പുറം തിരിഞ്ഞു നിന്നു.അവരുടെ അഛ്ന്റെ സുഖങള്‍ തേടിയുള്ള യാത്രയില്‍ കൊഴിഞ്ഞതു വനൊള്ളം ഉയരാന്‍ കൊതിച്ച കുരുന്നു ചിറകുകള്‍ ആയിരുന്നു.

ഇപ്പൊളിതാ അവരുടെ അമ്മയും മരിച്ചു.
നനഞ്ഞ തോര്‍ത്തുമുണ്ടും ഉടുത്തു ബലികാക്കകളെയും പ്രതീഷിച്ചുകൊണ്ടു അവന്‍ നില്‍ക്കുന്നു ,നമുക്കു മുന്‍ബില്‍ ഒരു ചോദ്യചിഹ്നമായി.......

9.19.2006

പ്രതികാരം

അവരും പ്രതികരിച്ചു തുടങി.........ക്ഷമയ്കും ഒരു അതിരില്ലെ.........
9.12.2006

ശാന്തമീ യാത്ര....


എത്ര സുന്ദരമായ ഒരു യാത്ര.............
കൂട്ടുകൂടാം...കുമ്മിയടിക്കാം


..........

9.09.2006

സുനാമി ഒരു ഉപഗ്രഹ കാഴ്ച


ക്ലിക്ക് ചെയൂ


നമ്മെ നടുക്കിയ സുനാമിയുട്ടെ ഉപഗ്രഹ കഴ്ച.ഈതിന്റെ തുട്ക്കം INDONESIA ആനു ,എതൊ ഒന്നു ഈവിട്ടെ(Singapore) അടിചില്ല.അപ്പുറവും (Indonesia) ഈപ്പുറവും(Malayasia) അടിചു.
കടല്‍ ഈപ്പൊഴും ശാന്തം.മനുഷെന്റെ മന്സ്സു മാത്രം കനലായി ......................

9.05.2006

പൂവിലി ഉയരുകയയ്

9.02.2006

എലിയെ പിടിയ്കാം-ഈങനെയൂം

എലിയെ കൊല്ലാന്‍‍ ഒരു യന്ത്രം .
ഉപയൊഗിക്കുന്ന രീതി.
ഒന്നാമത്തെ രിതി.
ഒരു മീറ്റെര്‍ നീല്ലമുല്ല 2 കമ്പി.
ഒരു ക്ഷ്നം കപ്പ,ഒരു ഉന്നക്ക മീന്‍,
ഒരു കമ്പിയില്‍ കപ്പയും അടുത്ത്തില്‍ ഉനക്ക മീനും വയ്കുക.
5 നിമിഷം കഴിഞു എലി വരുന്നതു കാന്നാം,എലി 2 കാമ്പിയുട്ടെ നടുക്കു വരുംന്ന സമയത്ത് അല്പ് നിമിഷം ചിന്തികും കപ്പ കഴിക്കന്നൊ അതൊ ഉനക്കമീന്‍ കഴിക്കന്നൊ ,ഉനക്കമീന്‍ കഴിക്കന്നൊ അതൊ കപ്പ കഴിക്കന്നൊ എന്നു.ഈ സമയത്തു ഒരു വടി എടുത്തു എലിയെ അടിചു കൊല്ലാം.
രിതി 2
കമ്പിയില്‍ നിന്നു കപ്പയും ഉന്നക്കമിനും എടുതു മറ്റുക.5 നിമിഷം കഴിഞു എലി വരുന്നതു കന്നാം,എലി കമ്പിയുട് നടുക്കു വരുന്ന സമയ്തു ചിന്തിക്കും കപ്പയും ഈല്ല ഉന്ന്ക്കമിന്നും ഈല്ല ഉനക്കമിനും ഈല്ല കപ്പയൂം ഈല്ല ഈ സമയതു എല്ലിയെ അടിചു കൊല്ലാം.