കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.09.2006

സുനാമി ഒരു ഉപഗ്രഹ കാഴ്ച










ക്ലിക്ക് ചെയൂ


നമ്മെ നടുക്കിയ സുനാമിയുട്ടെ ഉപഗ്രഹ കഴ്ച.ഈതിന്റെ തുട്ക്കം INDONESIA ആനു ,എതൊ ഒന്നു ഈവിട്ടെ(Singapore) അടിചില്ല.അപ്പുറവും (Indonesia) ഈപ്പുറവും(Malayasia) അടിചു.
കടല്‍ ഈപ്പൊഴും ശാന്തം.മനുഷെന്റെ മന്സ്സു മാത്രം കനലായി ......................

18 Comments:

Blogger രാജ് said...

ഇതു സുനാമിയുടെ ചിത്രമല്ലല്ലോ.

3:45 AM  
Blogger Sreejith K. said...

പറഞ്ഞപോലെ ഇത് സുനാമി അല്ലല്ലോ, ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആണല്ലോ. കുഞ്ഞിരാമനെ ആരോ പറ്റിച്ചതാവും ;)

3:59 AM  
Blogger കുഞ്ഞിരാമന്‍ said...

തന്നെ ഈതു സുനാമി തന്നെ ,മുകല്ലില്‍ നിന്നും നൊക്കിയാല്‍ ഈഗ്ന്നെ തന്നെ

4:32 AM  
Blogger mariam said...

അതെന്താ ശ്രീജിത്തേ , പെരിങ്ങോടാ പടം കണ്ടയുടന്‍ അങ്ങനെ പറഞ്ഞത്? . ഇതു നിങ്ങളുടെ ഒപ്പം പഠിച്ചതാണൊ ? ;-)

6:56 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

ഇതു സുനാമിയല്ലെന്നാണ് എന്റെയും അഭിപ്രായം.. ഫ്ലോറിഡ വഴിയേ കടന്നുപോയ ഏതോ ഒരു ചുഴലിക്കാറ്റാവാനാ വഴി.. മേലെ അമേരിക്കയുടെ വാലായ ഫ്ലോറിഡാ, മയാമി, ഒര്‍‌ലാന്‍ഡോ പരിസരമാണു കാണുന്നത്.. അല്ലേ? ഭൂലോകമാപ്പില്‍ അങ്ങനെ കാണാവുന്ന വേറെ സ്ഥലമുണ്ടോ? ഇന്‍ഡോനീഷ്യന്‍ പരിസരാ‍മാണെങ്കില്‍ കുറേ ദ്വീപുകള്‍ കൂടി കണ്ടേനെ..

7:06 AM  
Blogger aneel kumar said...

സുനാമി 2004 ഡിസംബറില്‍ നാടുകാണാന്‍ വന്നകാലത്ത് കേട്ടറിഞ്ഞതിലും
വിക്കിയിലും ഒന്നും ഇങ്ങനെയൊരു വട്ടംചുറ്റിച്ചിത്രത്തിനുള്ള സ്കോപ്പുണ്ടായിരിക്കും എന്നു തോന്നുന്നില്ല.
ഇനിയിപ്പോ കുഞ്ഞിരാം ഇത്ര കടുപ്പിച്ചാവര്‍ത്തിക്കുമ്പോ... ഉണ്ടാവുമായിരിക്കും.

7:19 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

കണ്ടിടത്തോളം ഇത് സുനാമിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ കണ്ടിടത്തോളം ഇവന്‍ ചുഴലിക്കാറ്റാ. ഈ ഗൂഗിള്‍ അന്വേഷണം കാണൂ.. നാസാ ചിത്രങ്ങളില്‍ ഇവന്‍ ചുഴലിക്കാറ്റാണ്.

ഈ ചിത്രം:
ഈ പേജിലെ‍ അവസാനത്തെ ചിത്രം കാണൂ..

പിന്നെ ഈ വാര്‍ത്ത കാണൂ

7:24 AM  
Blogger Kumar Neelakandan © (Kumar NM) said...

ശനിയാ, നിങ്ങളൊക്കെ പറയുന്നത് ശരിയായിരിക്കും പക്ഷെ ഗൂഗിള്‍ അന്വേഷണത്തില്‍ ഇങ്ങനേയും റിസള്‍ട്ട് കിട്ടും

ശനിയന്‍ പതിച്ച ലിങ്കിലെ വാര്‍ത്തയില്‍ കാണുന്ന ഈ ചിത്രത്തിനു മുകളില്‍ മൌസ് ഒരു നിമിഷം വച്ചാല്‍ വരുന്നതോ “Tsunami nangroe Aceh Darusalem. Satallite photo 26 december 2004" എന്നാണ്.
26 december 2004 നാണ് സുമാത്രയില്‍ സുനാമി ഉണ്ടായതും.

ഇതിപ്പോള്‍ എന്താ വിശ്വസിക്കേണ്ടത്?

12:16 PM  
Blogger Sreejith K. said...

കുമാരേട്ടാ, ഈ ലിങ്ക് ഒന്ന് നോക്കൂ

ഇതിലുള്ള സ്ഥലവും ഈ ചിത്രത്തിലുള്ള സ്ഥലവും ഒന്നല്ലേ? ആങ്കിള്‍ മാത്രമല്ലേ മാറിയിട്ടുള്ളൂ? ഇനി അല്ലേ? അല്ലാണ്ടുണ്ടോ? ആവില്ലേ?

12:25 PM  
Blogger Sreejith K. said...

ഈ ചിത്രവും അതിന്റെ പേരും ഒന്ന് നോക്കൂ.

http://re4sale.net/files/108469/Hurricane%20Francis.jpg

12:28 PM  
Blogger Sreejith K. said...

തീര്‍ന്നില്ല, ഇതും ഇരിക്കട്ടെ.

http://rsd.gsfc.nasa.gov/rsd/images/Fran.html

ഈ സൈറ്റ് ആരുടെയാണെന്ന് ശ്രദ്ധിച്ചു കാണുമല്ലോ. എനി മോര്‍ ക്വസ്റ്റ്യന്‍സ്?

12:32 PM  
Blogger കുഞ്ഞിരാമന്‍ said...

ഒക്കെ ഈത് ഈപ്പൊല്‍ എന്താന്നു ആന്നു,സുനാമിയൊ ചുഴലികാറ്റൊ

1:28 AM  
Blogger mariam said...

എന്താണെങ്കിലും അല്പം മാറി നിന്നൊ.
ജീവന്‍ പോയി കഴിഞിട്ടു പിന്നെ അതല്ല ഇതാണ് എന്നു പറഞ്ഞിട്ടു വല്ല കാര്യമുണ്ടോ? -നടന്‍ ജഗദീഷ്.

1:34 AM  
Blogger aneel kumar said...

കുഞ്ഞിരാമന്‍സ്
സുനാമി എന്നു വിളിക്കപ്പെടുന്ന പ്രതിഭാസം ഉണ്ടാവുന്നത് ഇങ്ങനെയാണ്.

പോസ്റ്റിലെ ചിത്രത്തിലും കുമാര്‍ കാണിച്ച ലിങ്കിലെ ചിത്രത്തിലുമുള്ളത് ശക്തമായ ചുഴലിക്കാറ്റിന്റെ ചിത്രമാണ്. http://www.victorynewsmagazine.com/5CeritaDariMeulaboh.htm എന്ന ലിങ്കിലെ കമന്റ് സുനാമിയെന്നാണെങ്കിലും അവര്‍ക്ക് ചിത്രം തെറ്റിയെന്നാണു തോന്നുന്നത്.

1:46 AM  
Blogger കുഞ്ഞിരാമന്‍ said...

തന്നെ തന്നെ ചുഴലിക്കാറ്റു തന്നെ

5:33 PM  
Blogger വിനോദ്, വൈക്കം said...

ഒടുവില്‍ കുഞ്ഞിരാമനും കീഴടങ്ങി...
(ചന്ദുവിനെ തോല്പിക്കാന്‍ ഇനി എന്തൊക്കെയുണ്ട് കൈയ്യില്‍...???););)

10:10 AM  
Blogger കുഞ്ഞിരാമന്‍ said...

വൈക്കാ ടുഷ്നു പൊകുകയാന്നു,ചന്തു തൊക്കില്ല ..തൊല്‍പ്പിക്കാന്‍ കഴിയില്ല..

11:55 PM  
Blogger മേഘമല്‍ഹാര്‍(സുധീര്‍) said...

സുനാമി ആണെങ്കിലും അല്ലെങ്കിലും കുഞ്ഞിരാമനെപ്പേടിച്ചു സുനാമി പോലും സിംഗപ്പൂര്‍ വഴി നടക്കില്ലപൊലും.അമ്പടാ കുഞ്ഞിരാമാ..

12:46 AM  

Post a Comment

<< Home