ബലികാക്കകളെയും പ്രതീഷിച്ചു....
വാസന്തി മരിച്ചു.ഒരു പത്തു വയസ്സുകാരനും ആറ് വയസ്സുകാരിയും അനാഥത്തത്തിന്റെയും ഒറ്റപ്പെടലുകള്ളുടെയും ഇരുളടഞ്ഞ വീഥിയിലേക്കു.....
നിറമുള്ള ദിനങള്‍ ആയിരുന്നു അവരുടെതു.കൂട്ടുകാരുമൊത്തു സ്കൂളില്‍ പോകാമായിരുന്നു,തുംബിയെ പിടിയ്കാന്‍,മഴയത്തു വള്ളം ഉണ്ടാക്കാന്‍......എല്ലാം കഴിയുമായിരുന്നു.
രണ്ടു വര്‍ഷങള്‍ക്കു മുന്‍പായിരുന്നു അവരുടെ അഛ്ന്റെ മരണം.
മരണത്തിലെക്കു നയിച്ച അണുവിന്റെ ഉറവിടം ബൊംബെയിലെ ചുവന്ന തെരുവുകള്‍ .....സ്ക്കുളില്‍ നിന്നും ആ കുരുന്നുകള്‍ പുറത്താക്കപ്പെട്ടു,കളിയ്ക്കാന്‍ കൂട്ടുകാര്‍ വരതായി ,ഒരു സമൂഹം തന്നെ അവര്‍ക്കു പുറം തിരിഞ്ഞു നിന്നു.അവരുടെ അഛ്ന്റെ സുഖങള്‍ തേടിയുള്ള യാത്രയില്‍ കൊഴിഞ്ഞതു വനൊള്ളം ഉയരാന്‍ കൊതിച്ച കുരുന്നു ചിറകുകള്‍ ആയിരുന്നു.
ഇപ്പൊളിതാ അവരുടെ അമ്മയും മരിച്ചു.
നനഞ്ഞ തോര്‍ത്തുമുണ്ടും ഉടുത്തു ബലികാക്കകളെയും പ്രതീഷിച്ചുകൊണ്ടു അവന്‍ നില്‍ക്കുന്നു ,നമുക്കു മുന്‍ബില്‍ ഒരു ചോദ്യചിഹ്നമായി.......
3 Comments:
ബലികാക്കകളെയുംപ്രതീഷ്ച്ചു.......സമുഹത്തില്‍ ഒറ്റപ്പെട്ടു പോയ(പോകുന്ന)വരുടെ നൊംബരങളീലേക്കു അല്പനേരം.
പാവം കുട്ടികള്‍.
ബോംബെയിലും മറ്റു നഗരങ്ങളിലും ഒതുങ്ങിനിന്നിരുന്ന വിനാശത്തിന്റെ വിത്തുകള്‍ ഇന്ന് കേരളത്തിലും ധാരാളമായി എത്തപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഭോഗതൃഷ്ണ അതിന്റെ സീമകള്‍ ലംഘിക്കുമ്പോള്‍ സ്വയം നശിക്കുക മാത്രമല്ല ഒരു സമൂഹത്തെ ആകെ നശിപ്പിക്കുകയാണവന്‍ ചെയ്യുന്നത്. അനാഥ ബാല്യങ്ങളും അസുഖം പേറിനടക്കുന്ന നിരവധി യുവത്വങ്ങളും അവരെ ആശ്രയിക്കുന്നവരും കൂടെയാണ് നമുക്കുമുമ്പില്‍ ചോദ്യചിഹ്നമാക്കപ്പെടുന്നത്.
Post a Comment
<< Home