കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.24.2006

വലിച്ചെറിയപ്പെടുന്ന ബാല്യങള്‍

“വിശക്കുന്നു അണ്ണാ” കുഴിഞ്ഞ കണ്ണുകള്‍ ,ദയനീയമായ ഒരു ശബ്ദം,എകദേശം പത്തു വയസ്സു തോന്നിക്കുന്ന ഒരു പയ്യന്‍,അത്ര തന്നെ പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്ളും.ആ കണ്ണുകളീല്‍ നിന്നും അവരുടെ വിശപ്പിന്റെ ആഴം എനിക്കു മനസ്സിലായി.എന്റെ കയ്യിലിരുന്ന പൊതിച്ചൊറ് ഞാന്‍ അവനു നല്‍കി അവന്‍ അത് ആ പെണ്‍കുട്ടികള്‍ക് നല്‍കിയിട്ട് അടുത്ത ആളിനെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു ദിവസങള്‍ക്കു ശേഷം വീണ്ടും ഞാന്‍ അവനെ കണ്ടു.
എനിക്കു അത്ഭുതം തോന്നി ,അവന്‍ ആകെ മാറിയിരിക്കുന്നു.കൂടെ ആ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എവിടെ അവര്‍ എന്ന ചോദ്യത്തിനുത്തരമായി ഐസ്ക്രീമും നുണഞ് കൊണ്ടു അവന്‍ പറഞ്ഞു; ‘ഇന്നലെ ഒരു മാമ്മന്‍ വീട്ടില്‍ വന്നു,ഒത്തിരി രൂപ അമ്മയ്ക്കു കൊടുത്തിട്ട് അവരെയും കൊണ്ടു പോയി, എനിക്കും തന്നു പ്പെസ്സ , തന്റെ പോക്കറ്റില്‍ നിന്നും കുറച്ചു പത്തു രുപ നോട്ടുകള്‍ എടുത്തു കൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി.ആ നോട്ടുകളീല്‍ എനിക്കു കാണാന്‍ കഴിഞ്ഞതു ചുവന്ന പ്രകാശങള്‍ക്കിടയില്‍ പിച്ചി ചീന്തപ്പെടുന്ന കൂരുന്നു നിഷ്കളങ്കതകള്‍ ആയിരുന്നു.

6 Comments:

Blogger കുഞ്ഞിരാമന്‍ said...

ചുവന്ന തെരുവുകളീലെക്കു വലിചെറിയപ്പെട്ട് അവിടെത്തന്നെ ഹോമിയ്ക്കപ്പെടുന്ന കുരുന്നുകള്‍ക്കു വേണ്ടി അല്പനേരം..

12:27 AM  
Blogger Rasheed Chalil said...

കുഞ്ഞിരാമന്‍ നന്നായിരിക്കുന്നു.

12:32 AM  
Blogger കുഞ്ഞിരാമന്‍ said...

നന്ദി ഇത്തിരിവെട്ടമെ....

4:22 PM  
Blogger paarppidam said...

nannaayirikkunnu.picchicheenthappedunna balyathekurichu inngine chila varikalkurichathinu abhinandhanangal.

10:33 AM  
Blogger മുസാഫിര്‍ said...

നല്ല കഥ കുഞ്ഞിരാമന്‍.

9:56 PM  
Blogger കുഞ്ഞിരാമന്‍ said...

നന്ദി കുമാര്‍,നന്ദി മുസഫിര്‍.

1:02 AM  

Post a Comment

<< Home