കുടുക്ക

മരിചു ജീവിയ്കതെ,ജീവിച്ചു മരിക്കാം

9.30.2006

നീതിപീഠങള്‍ക്കു നേരെ ഒരു പുഞ്ചിരി

സുന്ദരിയായിരുന്നു അവള്‍.
പഠിച്ച് ഒരു ജോലി നേടി മാതാപിതാക്കളെ സംരക്ഷിക്കനായിയാണ് അവള്‍ ഡിഗ്രിയ്ക്കു ചേര്‍ന്നതു തന്നെ.അപ്രതീക്ഷിതമായണ് അവളുടെ ജീവിതത്തിലേക്കു ഒരു അയല്‍ക്കാരി കടന്നു വന്നത്.
അവര്‍ അവളെ സീരിയലിന്റയും സിനിമയുടെയും നിറങളില്‍ എത്തിയ്ക്കനായി കോവളത്തും കുമരകത്തുമുള്ള റിസ്സോര്‍ട്ടുകളില്‍ കൊണ്ടുപോയി.....
പൊലിഞ്ഞ സ്വപ്നങള്ളും നിറഞ്ഞ വയറുമായി ഒരു നാള്‍ അവള്‍ തിരിച്ചെത്തി.
ഒരു കുഞ്ഞിനു ജന്മം നല്‍കി യാത്രയായി......
ഒരു ജനത ഒന്നടങ്കം ചോദിച്ചു ആ കുഞ്ഞിന്റെ അഛനാരെന്ന്....
രണ്ടു‍,ജനാധിപത്യ സര്‍ക്കാരുകള്‍.നീതിപീഠങള്‍...അന്വേഷിച്ചു,അന്വേഷിക്കുന്നു......
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അതു മറുംബോള്‍

‍ആ കുഞു ചിരിയ്ക്കുന്നു ,നീതിപീഠങള്‍ക്കു നേരെ ഒരു പരിഹാസമായി.....

4 Comments:

Blogger കുഞ്ഞിരാമന്‍ said...

നീതിപീഠങളെയും സര്‍ക്കരുകളെയും നോക്കുകുത്തികളാക്കിമാറ്റി സാധരണക്കാരനു നീതി നിഷേധിക്കുന്ന പുതിയ കേരളം..

3:27 AM  
Anonymous Anonymous said...

എന്തിന് കേരളത്തെ കുറ്റം പറയുന്നൂ കുഞ്ഞിരാമാ? വിപ്ലവം നശിച്ച് രാഷ്ട്രിയ ഇഴജന്തുക്കളെയും, ന്യായാന്യായങ്ങള്‍ പറഞ്ഞ് തടിതപ്പികൊണ്ടിരിക്കുന്ന പ്രതിപക്ഷപരിശകളെയും നാം തന്നെയല്ലേ സിംഹാസനങ്ങളിലേറ്റിയത്. സഹിക്കുക തന്നെ. ഇത് പറയാനുള്ള ധൈര്യം തനിക്കുണ്ടോടോ കുഞ്ഞിരാമാ..? എന്നാല്‍ വാ നമുക്കൊരുമിച്ചിറങ്ങാം.

7:43 AM  
Blogger Sreejith K. said...

കുഞ്ഞിരാമാ, നുറുങ്ങുകഥകള്‍ നന്നാവുന്നു. അവസാന മൂന്ന് പോസ്റ്റുകളും അസ്സലായി.

11:45 PM  
Blogger മുല്ലപ്പൂ said...

കിഞ്ഞിരാമാ,
ഇതൊരു കൂടുക്ക തന്നെ.
സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ ഇട്ടു വെയ്ക്കുന്ന ഒരു കിഞ്ഞിക്കുടുക്ക

3:40 AM  

Post a Comment

<< Home