“വിശക്കുന്നു അണ്ണാ” കുഴിഞ്ഞ കണ്ണുകള്‍ ,ദയനീയമായ ഒരു ശബ്ദം,എകദേശം പത്തു വയസ്സു തോന്നിക്കുന്ന ഒരു പയ്യന്‍,അത്ര തന്നെ പ്രായമുള്ള രണ്ടു പെണ്‍കുട്ടികള്ളും.ആ കണ്ണുകളീല്‍ നിന്നും അവരുടെ വിശപ്പിന്റെ ആഴം എനിക്കു മനസ്സിലായി.എന്റെ കയ്യിലിരുന്ന പൊതിച്ചൊറ് ഞാന്‍ അവനു നല്‍കി അവന്‍ അത് ആ പെണ്‍കുട്ടികള്‍ക് നല്‍കിയിട്ട് അടുത്ത ആളിനെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു ദിവസങള്‍ക്കു ശേഷം വീണ്ടും ഞാന്‍ അവനെ കണ്ടു.
എനിക്കു അത്ഭുതം തോന്നി ,അവന്‍ ആകെ മാറിയിരിക്കുന്നു.കൂടെ ആ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എവിടെ അവര്‍ എന്ന ചോദ്യത്തിനുത്തരമായി ഐസ്ക്രീമും നുണഞ് കൊണ്ടു അവന്‍ പറഞ്ഞു; ‘ഇന്നലെ ഒരു മാമ്മന്‍ വീട്ടില്‍ വന്നു,ഒത്തിരി രൂപ അമ്മയ്ക്കു കൊടുത്തിട്ട് അവരെയും കൊണ്ടു പോയി, എനിക്കും തന്നു പ്പെസ്സ , തന്റെ പോക്കറ്റില്‍ നിന്നും കുറച്ചു പത്തു രുപ നോട്ടുകള്‍ എടുത്തു കൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി.ആ നോട്ടുകളീല്‍ എനിക്കു കാണാന്‍ കഴിഞ്ഞതു ചുവന്ന പ്രകാശങള്‍ക്കിടയില്‍ പിച്ചി ചീന്തപ്പെടുന്ന കൂരുന്നു നിഷ്കളങ്കതകള്‍ ആയിരുന്നു.